പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേരുമാറ്റാൻ അജണ്ട;ബ്ലോക്ക് പഞ്ചായത്ത് വിളിച്ച അടിയന്തര യോഗം എൽഡിഎഫ് മെമ്പർമാർ ബഹിഷ്കരിച്ചു




പേരാവൂർ:പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിൽ നിന്ന് എൽഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി. പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് മാറ്റാൻ അജണ്ട വെച്ചതിൽ പ്രതിഷേധിച്ച് ആണ് എൽഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ പുതിയ ഭരണസമിതി മീറ്റിംഗ് ഹാളിന്റെ സീലിങ്ങിൽ കോൺഗ്രസ് പതാക സ്ഥാപിച്ചെന്നും എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു.

Post a Comment

0 Comments