കേരളത്തിന്റെ വികസന കുതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ശൈലജ ടീച്ചർ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ ആധുനികമായ മാറ്റങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. ജി. സുധാകരന്റെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ എന്ന നിലയിൽ തീരുമാനങ്ങൾ വരുമ്പോൾ പിണങ്ങിപ്പോകുന്ന രീതിയല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും ആലപ്പുഴയിലെ പാർട്ടി സംവിധാനത്തിൽ പ്രശ്നങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിലും അസമിലും ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിൽ ഏപ്രിൽ 29-നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, 29 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്തുവരും.
0 Comments