കാഴ്ച പരിമിതർക്ക് അക്ഷരക്കാഴ്ച നൽകി സാക്ഷരതാ മിഷൻ ; ബ്രയിൽ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കാഴ്ച പരിമിതർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് വേണ്ടി നടത്തിയ സർവ്വേയിലൂടെ ബ്രെയിൽ ലിപി പരിശീലിക്കാൻ 59 പേർ രജിസ്ട്രേഷൻ നടത്തിയിരുന്നു. റെസിഡൻഷ്യൽ പരിശീലന ക്യാമ്പുകൾ നടത്തി ബ്രെയിൽ സാക്ഷരതാ പദ്ധതി പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ എം.കെ സ്വയ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഭാരവാഹികളായ പി.ഉണ്ണികൃഷ്ണൻ, എം രാജൻ, എം കൃഷ്ണൻ പ്രേരക് പി.വി അനിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments