കാര്യമ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ രണ്ടാംദിവസത്തെ പര്യടനപരിപാടി കാര്യമ്പാടിയില്‍ നിന്നും ആരംഭിച്ചു. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് ശനിയാഴ്ചത്തെ പ്രചരണ പര്യടനം. മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സലാം അധ്യക്ഷനായിരുന്ന ചടങ്ങില്‍ എന്‍ കെ റഷീദ്, പി ടി ഗോപാലക്കുറുപ്പ്, സലീം മേമന, പി പി ആലി, നജീബ് കരണി, ബിനു തോമസ്, എം ഒ ദേവസ്യ, ഷിജു ഗോപാലന്‍, ചന്ദ്രികാകൃഷ്ണന്‍, അരുണ്‍ ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, വേണുഗോപാലന്‍ കെ, ബിജു കുര്യന്‍, ഷൗക്കത്തലി, ഷാഹുല്‍ഹമീദ്, അനീഷ്, ബിനു കെ എം. ഫൈസല്‍ പാടിക്കര, സുഹൈല്‍, ദിനേഷ്‌കുമാര്‍, വിനായക് ഡി തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ജോയി തൊട്ടിത്തറ സ്വാഗതവും, കോര്‍ഡിനേറ്റര്‍ നിഷീദ് ചാലില്‍ നന്ദിയും പറഞ്ഞു

0 Comments