പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ കേളകം പഞ്ചായത്തിലെ മീശക്കവലയില്‍ ആരംഭിച്ച പര്യടന പരിപാടി കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ സന്തോഷ് മണ്ണാര്‍കുളം, എം കെ മുഹമ്മദ്, ലിസ്സി ജോസഫ്, ഇബ്രാഹിം മുണ്ടേരി, യൂസഫ് ചിറയില്‍, വര്‍ഗീസ് ജോസഫ്, ജോയ് വെളുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെണ്ടേക്കുംചാല്‍, ശാന്തിഗിരി, കരിയന്‍കാപ്പ്, അടയ്ക്കാതോട്, പാറത്തോട്, ചെട്ടിയാംപറമ്പ്, വെള്ളുന്നി, കേളകം മഞ്ഞളാംപുറം, വളയംചാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ഉച്ചയ്ക്ക് മുന്പ് പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം പാല്‍ച്ചുരം, അമ്പായത്തോട്, കണ്ടപ്പുനം, നെല്ലിയോടി, കൊട്ടിയൂരില്‍ പോട്ടന്പ്ലാവ്, ഒറ്റപ്ലാവ്., വെങ്ങലോടി തുടങ്ങിയ കേന്ദ്രങ്ങളിലൂടെ പര്യടനം തുടരുകയും ചുങ്കക്കുന്നില്‍ സമാപിച്ചു.

0 Comments