ബത്തേരി:കിഫ്ബി ഫണ്ടിലൂടെ നിർമാണം പൂർത്തിയാക്കിയ ബത്തേരി-താളൂർ അന്തർസംസ്ഥാന റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ബിഎംബിസി നിലവാര ത്തിൽ ജില്ലയിലെ ഏറ്റവും മികച്ച പാതകളിലൊന്നായി 31 കോടി രൂപ വിനിയോഗിച്ചാണ് 8.200 കിലോമീറ്റർ സർക്കാർ യാഥാർഥ്യമാക്കിയത്.നവീകരണത്തിലൂടെ 10 മീറ്റർ വീതിയിൽ മികച്ച റോഡാക്കിമാറ്റി. വീതി കുറഞ്ഞ പഴയ റോഡിലുണ്ടായിരുന്ന പാലങ്ങളും ഓവു ചാലും പുനർനിർമിച്ചു. പുതിയ നടപ്പാതകൾ നിർമിച്ചു.
ശനിയാഴ്ച രാവിലെ പത്തിന് ഓൺലൈനായാണ് മുഖ്യമന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുക. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും

0 Comments