ബത്തേരി: ലോകത്തെ ഭീതിയിലാഴ്ത്തിയ യുദ്ധത്തിനെതിരെ യുദ്ധവിരുദ്ധ സന്ദേശം സമൂഹത്തിന് എത്തിക്കുന്നതിനായി നിർമ്മലമാതയിലെ കുട്ടികൾ സ്കൂൾ അങ്കണത്തിൽ മനുഷ്യചങ്ങല തീർത്തു.സ്കൂൾ വൈസ് ക്യാപ്റ്റൻ ഗൗതം കൃഷ്ണ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ അധ്യാപകനായ ബിനു എം എം യുദ്ധത്തിനെക്കുറിച്ചും യുദ്ധം വിതയ്ക്കുന്ന നാശ നഷ്ടത്തെക്കുറിച്ചും ഭാവിയിൽ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഗീതാ തമ്പി, സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ വൈസ് പ്രിൻസിപ്പൽ ലിയാ ജോസഫ്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. നല്ല പാഠം കോഡിനേറ്റർമാരായ ഹിൽഡാ തോമസ്, ലിനെറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments