തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുത്, അതായിരിക്കും ഇനി യുഡിഎഫിന്‍റെ പ്രചാരണ ചിത്രം, ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. അത് പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തില്‍ കേസെടുക്കണം. ഗണേഷിന്‍റെ രാജി ചോദിച്ചു വാങ്ങണം. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്‍റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്ന് കാട്ടപ്പെട്ടു. കോൺഗ്രസിന്‍റെ പ്രവൃത്തിയും വാക്കും ഒന്നാണെന്ന് പറഞ്ഞ സതീശൻ കുറ്റം നടന്നെന്ന് അറിഞ്ഞാൽ പൊലീസ് ചെയ്യേണ്ടത് എന്താണെന്ന ചോദ്യവുമുയർത്തി. മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന ഭാര്യ ബിന്ദുമേനോന്‍റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

0 Comments