പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പൈലി വാത്യാട്ട് ഇന്ന് പത്രിക സമർപ്പിക്കും

 

പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പൈലി വാത്യാട്ട് ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ 11.30 ഓടെ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ഗ്രാഫ് ഉയർത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്കുറി എൻ ഡി എ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇക്കുറി മണ്ഡലത്തിൽ വൻ മുന്നേറ്റം നേടി മണ്ഡലം പിടിച്ചെടുക്കാൻ ആകുമെന്ന് എൻ ഡി എ നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments