തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് വയനാടും സംയുക്തമായി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ എം.എ നിർവ്വഹിച്ചു. വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തക്കാളി, വെണ്ട, പച്ചമുളക് തുടങ്ങിയവ വിളവെടുത്തു. പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൊണ്ടാണ് പച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്.
കളമൊരുക്കൽ മുതൽ വിളപ്പെടുപ്പ് വരെയുള്ള കൃഷി രീതികൾ വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയാനും ഇതുവഴി സാധ്യമായി. മഞ്ജു ജോസ്, മനോജ് വി , മമ്മൂട്ടി. കെ, നിരഞ്ജന ബിജു, രുദ്ര പ്രമോദ്, യാദവ് കൃഷ്ണ, മിഥുന മോൾ, ശിവാനി ,അഭിനവ് കെ.ഡി തുടങ്ങിയവർ സംബന്ധിച്ചു.

0 Comments