'ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം, ഗണേഷിന്റെ ഭാര്യക്ക് മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു', മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം


തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ അവർക്ക് നേരിട്ട് വിളിക്കാമായിരുന്നുവെന്നും ബിന്ദു അഭിപ്രായപ്പെട്ടു. ഗണേഷ് സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ പ്രതികരിയ്ക്കുന്നത് ശരിയല്ല. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടത് കാഴ്ചപ്പാടെന്നും മന്ത്രി വിശദീകരിച്ചു.


Post a Comment

0 Comments