കൊട്ടിയൂർ:പാൽചുരം പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ള ചുരത്തിൽ സംരക്ഷണ സൈഡ് ഭിത്തി ഇല്ലാത്തതു മൂലം മഴക്കാലത്ത് റോഡിന് ഗുരുതരമായ സുരക്ഷാഭീഷണി നിലനിൽക്കുന്നു. മഴക്കാലത്തിനു മുൻപായി സംരക്ഷണഭിത്തി നിർമ്മിക്കാത്ത പക്ഷം ചുരം ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് തകർച്ചയോ അപകടങ്ങളും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
അത് കൂടാതെ അമ്പായത്തോട് മുതൽ ചുങ്കക്കുന്ന് വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളിലുമായി മഴവെള്ളം ഒഴുകിപ്പോകുന്നതിനായി നിർമ്മിച്ചിട്ടുള്ള കാനകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രദേശങ്ങളിൽ നിന്നുള്ള മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനെ തുടർന്ന് പൂർണ്ണമായും മൂടപ്പെട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ഇതിൻ്റെ ഫലമായി മഴക്കാലങ്ങളിൽ റോഡിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും, അതുവഴി കാൽനടയായി സഞ്ചരിക്കുന്ന പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും വലിയ ബുദ്ധിമുട്ടുകളും അപകടസാധ്യതകളും നേരിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.
പ്രത്യേകിച്ച്, കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഭക്തജനങ്ങൾ റോഡിൻ്റെ ഇരുവശങ്ങളിലൂടെയും കാൽനടയായി യാത്ര ചെയ്യുന്ന സാഹചര്യത്തിൽ നിലവിലുള്ള വെള്ളക്കെട്ടും കാനകൾ മൂടപ്പെട്ട നിലയും അസൗകര്യവും സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നതാണ്. അതിനാൽ പ്രസ്‌തുത റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള മൂടപ്പെട്ട കാനകൾ അടിയന്തരമായി തുറന്ന് ശുചീകരിക്കുകയും, ആവശ്യമായിടങ്ങളിൽ കേരള പൊതു മരാമത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ശാശ്വത പരിഹാര മാർഗങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കളക്ടർക്ക് അയച്ച കത്തിൽ പറയുന്നു.
.jpg)
0 Comments