സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ്; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍




 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയിയില്‍ യോഗം ചേരും. സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 60 പേരുടെ ആദ്യഘട്ട പട്ടികക്ക് ഇന്ന് അംഗീകാരമായേക്കും. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ സിറ്റിങ് മണ്ഡലങ്ങള്‍ ഒഴികെ 20 എംഎല്‍എമാരുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

അതേസമയം, എംപിമാര്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രകടമാക്കിയത് നേതൃത്വത്തെ വലക്കുകയാണ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി ആരും രംഗത്ത് വരേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ഇന്നലെ താക്കീത് നല്‍കിയിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികകള്‍ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് നീക്കം.

Post a Comment

0 Comments