കേളകം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വന്യമൃഗ ശല്യം പ്രധാന ചർച്ച വിഷയമാക്കാൻ ബിജെപി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 നിയോജകമണ്ഡലങ്ങളിലും വന്യമൃശ്യം രൂക്ഷമാണ്. അതിൽ 30 നിയോജക മണ്ഡലങ്ങളിൽ അതിരൂക്ഷമായ വന്യമൃഗ ശല്യമാണ് ഉള്ളത്. മലയോര മേഖലയായ ഈ പ്രദേശത്ത്. ഇടത് ,വലത് മുന്നണികൾ കാര്യമായ ഇടപെടൽ ഈ വിഷയത്തിൽ നടത്തുന്നില്ല എന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. 9 ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും അടങ്ങിയ പേരാവൂർ അസംബ്ലി മണ്ഡലത്തിൽ 7 ഗ്രാമപഞ്ചായത്തുകളും വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് . ഇരുപതോളം മനുഷ്യരാണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇവിടെ മരണപ്പെട്ടത് . തുടരെത്തുടരെ പ്രദേശവാസികൾ കാട്ടാന ആക്രമണത്തിലും മറ്റു വന്യജീവികളുടെ ആക്രമണത്തിലും മരണപ്പെടുമ്പോഴും കാര്യമായ ഇടപെടൽ നടത്താതെ കയ്യൊഴുകുകയാണ് ഇരു മുന്നണികളും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
നഷ്ടപരിഹാരത്തുക പോലും കൃത്യമായി അക്രമിക്കപ്പെടുന്നവർക്ക് നൽകുന്നില്ല. അക്രമി കാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാന വകുപ്പിന് ഉണ്ട് എന്നിരിക്കെ ഇതിനും തുനിയുന്നില്ല എന്ന് ബിജെപി ആരോപിക്കുന്നു. നിയമസഭയുടെ വനംവകുപ്പ് സബ്ജറ്റ് കമ്മിറ്റിയിൽ അംഗമായ സണ്ണി ജോസഫ് എംഎൽഎ ഇത് സംബന്ധിച്ച് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്നും ബിജെപി ആരോപിക്കുന്നു. സംസ്ഥാന പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന നിയമപരമായ കാര്യങ്ങൾ പോലും ചെയ്യുന്നില്ല എന്നും വെറുതെ കേന്ദ്രത്തെ പഴിചാരുക മാത്രമാണ് നടക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. മലയോര മേഖലയിൽ മൃഗശല്യം ഉയർത്തിപ്പിടിച്ച് വോട്ട് വർദ്ധിപ്പിക്കാൻ ആകും എന്ന് പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങൾ. ബിഡിജെഎസ് ലെ പൈലി വാത്യാട്ട് ആകും ബിജെപി സ്ഥാനാർഥി. ചർച്ചയാക്കേണ്ട പ്രധാന കർഷക വിഷയങ്ങൾ വിവിധ കർഷക സംഘടകനകളുമായും ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യവും, അല്ലാത്തതുമായ പ്രശ്നങ്ങൾ മമ്പറത്ത് നടന്ന കേന്ദ്രമന്ത്രിയുടെ അദാലത്തിൽ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഒന്നും ചെയ്തില്ല എന്നും. ദേശീയതലത്തിൽ , പ്രത്യേകിച്ച് പാർലമെൻറിൽ പോലും ഈ വിഷയം ഉയർത്തിയില്ല എന്നും, ഇതാണ് കോൺഗ്രസിന്റെ വന്യമൃഗ ശല്യമായ വിഷയത്തിൽ ഉള്ള നിലപാടെന്നും ബിജെപി നേതാക്കൾ ജനങ്ങളെ ധരി പ്പിക്കാൻ ഒരുങ്ങുകയാണ്. രാഹുൽഗാന്ധിയുടെ തൊണ്ടിയിൽ കർഷകരമായി നടത്തിയ മുഖാമുഖം പ്രഹസനമായിരുന്നു എന്ന് പൊതു വിലയിരുത്തലും, കർഷകർക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നൽകാതിരുന്നതും. പൊതുജനങ്ങളുടെ ഇടയിൽ ചർച്ചയായി എന്നുള്ളതാണ് ബിജെപി വിലയിരുത്തൽ.
44ആം മൈൽ ബദൽ റോഡ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനത്തിൽ ഉണ്ടാവുക.

0 Comments