ലക്ഷ്യം കൈവരിച്ചു; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

 



വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധലക്ഷ്യങ്ങൾ ഏറെക്കുറെ കൈവരിച്ചതായും സമൂഹ മാധ്യമ പോസ്റ്റിൽ ട്രംപ് കുറിച്ചു. ഇറാനുമായി സംസാരിക്കാൻ തയാറാണെങ്കിലും വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.

പുതുതായി 3 യുദ്ധകപ്പലുകളെയും 4500 സൈനികരെയും അണിനിരത്തി ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ നീക്കം നടത്തുന്നതിനിടയിൽ ആണ് ട്രംപിന്‍റെ മലക്കം മറിച്ചിൽ. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമല്ലെന്ന് ട്രംപ് പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാൻ ഊർജിത നീക്കം നടത്തുമെന്ന് ചൈനയും ഫ്രാൻസും അറിയിച്ചു.

ഖാർഗ് ദ്വീപിന്‍റെ നിയന്ത്രണം കൈക്കലാക്കി ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള യു എസ് നീക്കം സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കും. മേഖലയിലെ തങ്ങളുടെ താവളങ്ങൾ കപ്പലുകളുടെ സുരക്ഷാ നീക്കത്തിൽ അമേരിക്കക്ക് വിട്ടുകൊടുക്കാൻ ബ്രിട്ടൻ അനുമതി നൽകി.

Post a Comment

0 Comments