ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യം തള്ളി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാകുമെന്നതിന്‍റെ ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ആരും അത്തരം ചര്‍ച്ചയിൽ വീഴില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്നതിൽ ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് മുന്‍പ് ആരും ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. കോഴിക്കോട്ടെ യുഡിഎഫ് റാലിയിൽ തന്‍റെ ചിത്രം ഉയര്‍ത്തിയത് തന്‍റെ അറിവില്ലാതെയാണെന്നും താൻ ആ സമയം വേദിയിലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചര്‍ച്ചകള്‍ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

0 Comments