ന്യൂഡൽഹി: സംഘർഷം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിനാൽ ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ രാജ്യം വിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇറാനിലെ വിവിധ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ ബാച്ച് വ്യാഴാഴ്ച അർമേനിയൻ അതിർത്തിയിലേക്ക് പോകും.
ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (TUMS), ഇറാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (IUMS), ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (SBUMS) എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അർമേനിയ അല്ലെങ്കിൽ അസർബൈജാൻ വഴി ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ട്. അധികൃതരും വിദ്യാർഥി സംഘടനകളും നിശ്ചിത എക്സിറ്റ് പോയിന്റുകളിലേക്കുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

0 Comments