ചാലോട് മൂലക്കരിയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ (59) ആണ് മരിച്ചത് മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂലക്കരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

Post a Comment

0 Comments