വിതരണ ശൃംഖലയിലെ തടസ്സം മൂലം വീടുകളിലേക്കുള്ള കണക്ഷനുകള്‍ മുടങ്ങാതിരിക്കാനാണ് നിലവിലെ ക്രമീകരണമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും എത്തുന്നത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവേ ഈ വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളരെ കുറഞ്ഞ അളവില്‍ മാത്രമേ എല്‍പിജി ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. നിലവില്‍ പുതിയ കപ്പലുകളൊന്നും ഇന്ത്യന്‍ തീരത്തേക്ക് വരുന്നില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ അളവ് ക്രമീകരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുന്നത്. ഈ റിപ്പോര്‍ട്ടുകളാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ തീരങ്ങളിലേക്ക് പുതിയ കപ്പലുകളൊന്നും വരുന്നില്ലെന്ന് വ്യവസായ മേഖലയില്‍ നിന്നുള്ള കണക്കുകളും സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വളരെ കുറച്ച് കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് വഴി കടന്നുപോയത്. ഇവയിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ ഉപഭോഗത്തിന് തുല്യം മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
0 Comments