'സമഗ്ര നാളികേര വികസന പദ്ധതി ' ലക്ഷ്യമിട്ട് കണിച്ചാർ പ്രിയദർശിനി നാളികേര ഉല്പാദക സംഘം കർഷകർക്ക് വളം വിതരണം ചെയ്തു


കണിച്ചാർ : നാളികേര വികസന ബോർഡിന്റെ കീഴിൽ കണിച്ചാറിൽ പ്രവർത്തിക്കുന്ന  പ്രിയദർശിനി നാളികേര ഉൽപാദക സംഘമാണ് ' സമഗ്ര നാളികേര വികസന പദ്ധതി '  ലക്ഷ്യമിട്ട് കർഷകർക്ക് വളം വിതരണം ചെയ്തു. സംഘത്തിൽ അംഗങ്ങളായ നൂറ്റി അമ്പത്തിരണ്ട് കർഷകരുടെ അയ്യായിരത്തി അഞ്ഞൂറോളം  തെങ്ങുകൾക്കായി, തെങ്ങ് ഒന്നിന് അഞ്ച് ഇനങ്ങളിലായി പതിനാറര ടൺ വളമാണ്  വിതരണം ചെയ്തത്. കഴിഞ്ഞ നാളുകളിൽ വിത്തുകളും തൈകളും സംഘത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.

 കാണിച്ചാർ പഞ്ചായത്ത്‌ ടൗൺ വാർഡ് മെമ്പർ ജിബിൻ ജെയ്സൺ സംഘം മുൻ പ്രസിഡന്റ്‌ ദാമോദരൻ തിട്ടയിലിന് വളം കൈമാറി വിതരണോത്ഘാടനം നിർവഹിച്ചു. സമഗ്ര നാളികേര വികസനം ലക്ഷ്യമിട്ട് കർഷകരെ ചേർത്ത് പിടിച്ച് മുന്നേറുന്ന  പ്രിയദർശിനി നാളികേര ഉല്പാദക സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

സംഘം പ്രസിഡന്റ്‌ സുരേന്ദ്രൻ ചിറയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വിൽ‌സൺ  കുന്നുംപുറത്ത്, സെക്രട്ടറിമാരായ ലോറൻസ് കളത്തിൽ, ഷൈജു വാത്യാട്ട്, ശിവൻ നെടുംപുറം, ശശി തുടങ്ങിയവർ സംസാരിച്ചു. 


Post a Comment

0 Comments