ഗുണ്ടാത്തലവന്‍ അലുവ അതുലിനെ വെട്ടിക്കൊന്നു

 

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് കൊലപ്പെടുത്തിയത്.

ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം. ഹരിയാന രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2025 മാര്‍ച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. കേസില്‍ ഒളിവിലായിരുന്ന അലുവ അതുലിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്ന സമയത്തായിരുന്നു ആക്രമണം.

Post a Comment

0 Comments