'പുറത്തുവന്നത് കെട്ടുകഥ, എന്റെ കയ്യിൽ തെളിവുണ്ട്'; രാജി വെക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ


തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നടന്നതും പുറത്ത് വന്നതും വെറും കെട്ടുകഥയാണെന്നും തന്‍റെ പക്കല്‍ തെളിവുകളുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു. 'തന്നെ കാണാന്‍ ബന്ധുവും  അവരുടെ കുട്ടിയും വന്നിരുന്നു.അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്ന് വന്ന് ഫോട്ടോ എടുക്കുകയായിരുന്നു.തന്‍റെ പക്കലും തെളിവുകളുണ്ട്.ഇക്കാര്യത്തില്‍ രാജിയുടെ ആവശ്യമില്ല'. ബിന്ദു മേനോൻ അടഞ്ഞ അധ്യായമാണെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ആരോപണത്തില്‍ രാജിവെക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. 'ആരൊക്കെ രാജി വെക്കണമെന്ന് പറഞ്ഞാലും അതിലൊന്നും കാര്യമില്ല. മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടുമില്ല കാണണമെന്ന് പറഞ്ഞിട്ടുമില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാതവണയും മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്.ഇന്നും സംസാരിക്കും. താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കില്ല'.എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം ഗൗരവത്തിൽ എടുത്ത് ഇടതുമുന്നണി നേതൃത്വം.ആരോപണം പരാതിയായി മാറിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ദുർബലപ്പെടരുത് എന്നാണ് ഘടകകക്ഷികളുടെ നിലപാട്.

Post a Comment

0 Comments