കേളകം: പേരാവൂർ നിയോജക മണ്ഡലത്തിലെ രൂക്ഷമായ വന്യജീവി ശല്യം തെരഞ്ഞെടുപ്പിൽ പ്രധാനചർച്ചയാകും. എട്ടു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾ പ്പെടുന്നതാണ് പേരാവൂർ നിയോജക മണ്ഡലം. ഇതിൽ ഇരിട്ടി നഗരസഭ, പായം പഞ്ചായത്ത് എന്നിവയൊഴിച്ച് മറ്റുപഞ്ചായത്തു കളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. കൊട്ടിയൂർ വനത്തിൽനിന്നും വന്യജീവി സങ്കേതത്തിൽനിന്നും വന്യമൃഗങ്ങളെത്തി നാശം വിതക്കുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങൾ, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽനിന്നും കാട്ടുമൃഗങ്ങളെത്തുന്ന കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, വെള്ളൂന്നി പ്രദേശങ്ങൾ, ഉളിക്കൽ, അയ്യംകുന്ന് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമാണ്.
ഏലപ്പീടിക, പുളക്കുറ്റി എന്നിവയുൾപ്പെടെയുള്ള കണിച്ചാർ പഞ്ചായത്തിലെ മറ്റുമേഖലകളി ലും സ്ഥിതി വിഭിന്നമല്ല. ഫാമിലെ കാട്ടാനകൾ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, അയ്യപ്പൻകാവ് പ്രദേശങ്ങളിൽ ദുരിതം വിതക്കുന്നു. കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുന്ന ആറളം പഞ്ചായത്തിലെ ആറളം പുനര ധിവാസ മേഖല, അതിർത്തിക്കപ്പുറം കർണാടക വനത്തിൽനിന്നും വന്യമൃഗങ്ങളെത്തുന്ന ഉരുപ്പുംകുറ്റി, വാളത്തോട് മേഖല കളുൾപ്പെടുന്ന അയ്യൻകുന്ന് പ ഞ്ചായത്തിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളാകെ ഭീ തിയിലാണ്. വനാതിർത്തികളി ൽ പൂർണമായി ആനമതിലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്. നിലവിൽ ആറളം ഫാമിൽ മാത്രം തമ്പടിച്ചിട്ടുള്ളത് മുപ്പതോളം കാട്ടാനകളാണ്. ആറളത്ത് 11വർഷത്തിനിടെ ആനകൾ ചവിട്ടിമെതിച്ചത് 15 മനുഷ്യജീവനുകളാണ്.
ആറളം ഫാമിൽ ആന മതിൽ നിർമാണം പൂർത്തിയാകുമ്പോൾ പുറത്തെത്തുന്ന കാട്ടാനകൾ മറ്റിടങ്ങളിലൂടെ ജനവാസ കേന്ദ്ര ങ്ങളിലെത്തി ജനജീവിതം ദുരിത പൂർണമാക്കുന്നു.
ആറളം ആദിവാസി പുനരധി വാസ മേഖലയിൽ വന്യജീവി ഭീഷണിമൂലം ജീവഭയത്താൽ നൂറു കണക്കിന് കുടുംബങ്ങൾ ഫാമിന് പുറത്തെ ആദ്യകാല കോളനികളിലേക്ക് പാലായനം തുടരുക യാണ്. വനാതിർത്തികളിൽ ആനമതിൽ നിർമിച്ച് ജനവാസ മേഖലകളിലെ കൃഷിക്ക് ഭീഷണിയായ വന്യജീവികളെ തുരത്താൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
0 Comments