വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വെച്ചു

 

പിണങ്ങോട്:  വെങ്ങപ്പള്ളി പഞ്ചായത്തിലെ ലൈഫ് ഗുണ്‌ബോക്ത ലിസ്റ്റിലെ 20 പേര്‍ക്ക് വീട് നിര്‍മാണത്തിന് തുക അനുവദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല.പുതിയ ഭരണസമിതി അധികാരമേറ്റ് ഉടന്‍ ലൈഫ് പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ തീരുമാനിച്ചു. ഗുണഭോക്താക്കളില്‍ ഒരാളുടെ എഗ്രിമെന്റ് പേപ്പര്‍ സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന മുജീബ്, മിഥില, മെമ്പര്‍മാരായ സലീം, ശ്രീജിത്ത്, രമേശ് ബാബു, വസന്ത, ഷമീറ മുത്തലിബ്, നിജി കുമാരി, വി ഇ ഒ മാരായ സുഭാഷ്, ജസ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments