മുട്ടുമടക്കി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാര്‍ഥി

 


കണ്ണൂർ ∙ സ്വതന്ത്രനായി മത്സരിക്കുമെന്നത് അടക്കമുള്ള സമ്മർദങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റെന്ന് സൂചന. സീറ്റ് ലഭിക്കാത്ത സഹാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് അയഞ്ഞതെന്നാണ് വിവരം. രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. നേരത്തേ, സീറ്റു വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് രാജിവയ്ക്കാൻ സുധാകരൻ തീരുമാനിച്ചിരുന്നെന്നും ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നും അഭ്യൂഹമുണ്ട്. 

എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സമ്മർദം ശക്തമാക്കിയതിന് പിന്നാലെ സുധാകരൻ തന്നെ കണ്ണൂരിൽ സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിന്നു. അതിനു പിന്നാലെ, കണ്ണൂരിൽ മുൻ മേയർ ടി.ഒ.മോഹനൻ സ്ഥാനാർഥിയായേക്കുമെന്നും വാർത്ത വന്നു. 

Post a Comment

0 Comments