തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. തിങ്കൾ വൈകുന്നേരം മൂന്ന് മണിവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. 1269 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. ചിലർ രണ്ടും മൂന്നും വീതം പത്രിക സമർപ്പിക്കുന്നുണ്ട്. അതിനാലാണ് സ്ഥാനാർഥികളും പത്രികയും തമ്മിൽ വ്യത്യാസംവരാൻ കാരണം. സൂക്ഷ്മപരിശോധന ബുധനാഴ്ച നടക്കും.
പത്രിക പിൻവലിക്കാനുള്ള സമയം 26-ന് പകൽ മൂന്നിന് കഴിയുന്നതോടെ അന്തിമ സ്ഥാനാർഥി ചിത്രം തെളിയും. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലവും വിശദാംശങ്ങളും വരണാധികാരിയുടെ നോട്ടീസ് ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (affidavit.eci.gov.in) പരിശോധിക്കാം. പത്രികകളുടെ സൂക്ഷ്‌മപരിശോധന ചൊവ്വ പകൽ 11-ന് ആരംഭിക്കും.

0 Comments