എടയാര്‍ ഓയിൽ കമ്പനിയിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

 



കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബിനാനിപുരം പൊലീസ് ആണ് കേസ് എടുത്തത്.

ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശിയായ ശത്രുഖ്നൻ മുഖ്യ (42) ആണ് മരിച്ചത്. തൊഴിലാളിയാണ് മരിച്ചത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നുണ്ട്.

എടയാർ വ്യവസായ മേഖലയിലെ സിജി ലൂബ്രിക്കന്റ്റ്സ് എന്ന ഓയിൽ കമ്പനിയിലാണ് തീ പിടിച്ചത്.

Post a Comment

0 Comments