പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ആഗോളവിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതോടെ എണ്ണക്കമ്പനികള്‍ പലതും വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ്. സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് കേന്ദ്രം ഇന്ധന എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 65 ഡോളര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ എണ്ണവില വന്‍ കുതിപ്പ് നടത്തി. 110 ഡോളറിന് മുകളിലേക്ക് വരെ വില വര്‍ധിച്ചിരുന്നു. ഇതാണ് എണ്ണക്കമ്പനികള്‍ക്ക് കനത്ത അടിയായത്. നിലവില്‍ 107 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില.
0 Comments