ലക്കിടി:- വയനാട് ജില്ലയിലെ ചിരപുരാതനമായ ലക്കിടി ശ്രീ കരിയാത്തൻ ഭഗവതി മുനീശ്വരൻ കോവിൽ (ചങ്ങലയിട്ട മരം) ക്ഷേത്ര മഹോത്സവം കൊടിയിറങ്ങി. ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ 2026 മാർച്ച് 5 നു കൊടിയേറിയ ക്ഷേത്ര മഹോത്സവം വിശേഷാൽ പൂജകൾ, മഹാഗണപതിഹോമം, വിവിധ വെള്ളാട്ടുകൾ, തിറകൾ, വർണ്ണശബളമായ താലപ്പൊലി എഴുന്നള്ളത്ത്, കലാപരിപാടികൾ, ഗാനമേള, മൂന്ന് ദിവസത്തെ അന്നദാനം എന്നിവയാൽ സമ്പന്നമായിരുന്നു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ജനശ്രദ്ധ നേടി. സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഉണ്ണികൃഷ്ണൻ സുഗന്ധഗിരി, ദാമോദരൻ മഞ്ചേരി, ഡെറ്റീസ് വൈത്തിരി എന്നിവർ സ്വർണ്ണനാണയങ്ങളും കൂടാതെ 17 ഓളം ഭാഗ്യശാലികൾ മറ്റ് സമ്മാനങ്ങളും നേടി.

0 Comments