മാനന്തവാടി നഗരവനത്തിലൂടെ നേച്ചർവാക്ക് സംഘടിപ്പിച്ചു

  


മാനന്തവാടി നിയോജകമണ്ഡലം ഹെൽത്തി കേരള ക്യാമ്പയിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും കേരള വനം വകുപ്പുമായി സഹകരിച്ച്  മാനന്തവാടി നഗരവനത്തിലൂടെ നേച്ചർവാക്ക് സംഘടിപ്പിച്ചു. മാനന്തവാടി ഹെൽത്തി കാമ്പ്യയിൽ കൺവീനർ ഡോ. അനിൽകുമാർ  ആർ പരിപാടി ഉദ്ഘാടനം ചെയ്തു.രാവിലെ 8 30ന് ആരംഭിച്ച നഗരവന യാത്ര 9 30 ന് സമാപിച്ചു. അതീവ ഹൃദ്യമായ ഈ യാത്രയിൽ  സീനിയർ മെഡിക്കൽ ഓഫീസർ ഡോ എബി ഫിലിപ്പ്, മെഡിക്കൽ ഓഫീസർമാരായ ഡോ ക്രിസ്റ്റി, ഡോ ശാന്തിനി ടി, ഡോ ശ്രുതി എസ്. എസ് , ഡോ ദീപശ്രീ, ഡോ. സിജോ, ഡോ. പ്രിൻസി,ഡോ ശ്രീദാസ് തുടങ്ങിയവർ നേതൃത്വം നൽകി. ഭാരതിയ ചികിത്സാ വകുപ്പിലെ വിവിധ സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ഹെൽത്തി കേരള ക്യാമ്പയിനോടനുബന്ധിച്ച് സഹകരിച്ച വനം വകുപ്പ് ജീവനക്കാർക്ക് ഹെൽത്തി കേരള കിറ്റ് വിതരണ ചെയ്തു.

Post a Comment

0 Comments