അങ്ങാടികടവ്:അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു.കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഡോളി ജോസ് സ്വാഗതം ആശംസിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ചടങ്ങിൽ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.അഡ്വ. ലിസ് കെ മരിയ ക്ലാസ് നയിച്ചു.സ്ത്രീശക്തി അവാർഡ് ജേതാവ് ഡോക്ടർ മരിയ ജോസ് സമ്മാനദാനം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ ബിന്ദു സജി നന്ദി അർപ്പിച്ചു,പഞ്ചായത്ത് മെമ്പർമാരായ മേഴ്സി മരിയ,ഷമീന ബാബു,മേരി റെജി എന്നിവർ സംബന്ധിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട് വനിതാദിന റാലി ,കലാപരിപാടികൾ,എന്നിവയും സംഘടിപ്പിച്ചു.

0 Comments