മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേടിരുന്ന ഇന്ത്യൻ ടീമിൽ മാറ്റം നിർദേശിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യുവതാരം അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കണമെന്നാണ് ശാസ്ത്രിയുടെ നിർദേശം.
ടീമിൽ ഉൾപ്പെടുത്തും മുമ്പ് അഭിഷേകിന്റെ ആത്മവിശ്വാസം തകർന്നിട്ടുണ്ടോ പരിശോധിക്കണമെന്നും നെറ്റ്‌സിലെ അവൻറെ ബാറ്റിംഗ് കൂടി നോക്കി വേണം കാര്യത്തിൽ തീരുമാനമെടുക്കാനെന്നും രവി ശാസ്ത്രി പറഞ്ഞു. മാനസികമായി അവൻ തളർന്നിട്ടുണ്ടെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്നും മധ്യനിരയിൽ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരണമെന്നും ശാസ്ത്രി പറഞ്ഞു.
ഫീൽഡിങിലും മോശം പ്രകടനമാണ് അഭിഷേക് നടത്തിയത്. സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ രണ്ട് അനായാസ ക്യാച്ചുകളാണ് അഭിഷേക് ശർമ വിട്ടുകളഞ്ഞത്. വിൻഡീസ് മികച്ച സ്‌കോറിലേക്കെത്തിയതും ഇക്കാരണം കൊണ്ടായിരുന്നു.

0 Comments