കേളകത്ത് തെരുവുനായക്കൂട്ടം കോഴികളെ കടിച്ചുകൊന്നു

 



കേളകം:തെരുവുനായക്കൂട്ടം കോഴികളെ കടിച്ചുകൊന്നു.കേളകം മൂർച്ചിലക്കാവ് റോഡ് മേമന ജോസ് എന്നയാളുടെ വീട്ടിൽ വളർത്തിയിരുന്ന 25 കോഴികളെയാണ് തെരുവ് നായക്കൂട്ടം ഇന്നലെ രാത്രി കടിച്ചു കൊന്നത്.

കേളകത്തും പരിസര പ്രദേശത്തും തെരുവ് നായക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന തെരുവ് നായ ശല്യത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

Post a Comment

0 Comments