പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍


പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം.സീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം. അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവില്‍.

പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഏഴ് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും എഐസിസിക്ക് കത്തയച്ചു . നിയോജകമണ്ഡലം കമ്മിറ്റി മുഴുവന്‍ എല്‍ദോസിനൊപ്പം എന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കല്‍ പറഞ്ഞു.

പെരുമ്പാവൂരില്‍ അനുകൂല സാഹചര്യമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും കെപിസിസി നേതൃത്വം അനുകൂലമെന്നും എല്‍ദോസ് വ്യക്തമാക്കിയിരുന്നു.തനിക്കെതിരായ കേസ് ഗൂഢാലോചനയെന്നാണ് അദ്ദേഹം പറയുന്നത്.

Post a Comment

0 Comments