ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോൾപ്ലാസകൾ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എൻ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ വാർഷിക ഫാസ്‍ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്.

Post a Comment

0 Comments