ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നല്‍കി അമ്മ; സംഭവം ജാര്‍ഖണ്ഡില്‍

 

മകന്റെ രോഗശമനത്തിനായി ജാര്‍ഖണ്ഡില്‍ പതിമൂന്ന് വയസുകാരിയെ ബലി നല്‍കി മാതാവ്.സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.

ഇളയ മകന്റെ രോഗ ശാന്തിക്കായി പെൺകുട്ടിയുടെ മാതാവ് രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു.പിന്നാലെയാണ് മാർച്ച്‌ 24ന് രശ്മി ദേവിയും മന്ത്രവാദിനിയുടെ സഹായി ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.പെണ്‍ കുട്ടിയുടെ മൃതദേഹം സമീപത്തെ പാടത്തിൽ കുഴിച്ചിട്ടു.പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തി തീര്‍ത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല.പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്ത് വന്നത്.


Post a Comment

0 Comments