'പ്രഗതി 2026' സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണം നടത്തി

 



കൽപ്പറ്റ: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ്  കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെൻവിൻസൻറ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് 'പ്രഗതി 2026' സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണം നടത്തി. കുറുമ്പാലക്കോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജീഷ്  പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി  ബോധവൽക്കരണ സന്ദേശം  നൽകി. സെന്റ് വിൻസെന്റ് കോളനി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  പ്രിൻസിപ്പൽ സിസ്റ്റർ ഉദയ മുഖ്യ സന്ദേശം നൽകി. പരിപാടിയിൽ എക്സൈസിൽ വകുപ്പിൽ നിന്നുള്ള പത്തോളം ജീവനക്കാരും ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ 35 ഓളം വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് സന്ദർശകർക്കായി വ്യൂ പോയിന്റിൽ വെച്ച് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ആശയങ്ങൾ പങ്കുവെച്ചു. വ്യൂ പോയിന്റിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സിന്റെ സഹായത്തോടെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.

Post a Comment

0 Comments