കെ.സി.വൈ.എം മാനന്തവാടി രൂപത ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

 

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഫൊറോന വികാരിയും മേഖല ഡയറക്ടറുമായ ഫാ. തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു.

രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 48 യുവജനങ്ങൾ രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. പ്രൊഫസറും ട്രെയിനറുമായ ഡോ. അലക്സ് ജോർജ്, കെ.സി.വൈ.എം. മുൻ രൂപത പ്രസിഡന്റുമാരായ സജിൻ ചാലിൽ, ആന്റണി മങ്കടപ്ര, ജിഷിൻ മുണ്ടക്കത്തടത്തിൽ, താമരശ്ശേരി എ.കെ.സി.സി. രൂപത ഡയറക്ടർ ഫാ. സബിൻ തുമ്പുള്ളിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.

സമുദായ ശക്തീകരണത്തിന്റെ ഭാഗമായി യുവജനങ്ങളിൽ നേതൃപാടവവും സമുദായ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ക്രമീകരണങ്ങൾക്ക് തരിയോട് മേഖല, യൂണിറ്റ്, രൂപത ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

0 Comments