കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം

 


കാസർകോട്: കാസർകോട് എളേരിത്തട്ടിൽ നാലരവയസുകാരനെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ​ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിലാണ് കുട്ടി ഇപ്പോൾ.

തിങ്കൾ ഉച്ചയോടെയാണ് സംഭവം. വീടിന് പുറത്ത് പന്ത് കളിക്കുകയായിരുന്നു കുട്ടി. അതിനിടയിൽ പന്ത് വീടിന് അടുത്തുള്ള പറമ്പിലേക്ക് പോയി. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്.

ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില​ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments