ക്വട്ടേഷൻ ക്ഷണിച്ചു

 



2026 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രമായ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലികമായി ഇലക്ട്രോണിക് സാമഗ്രികൾ സജ്ജീകരിക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾക്കാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹത. ക്വട്ടേഷനുകൾ ഏപ്രിൽ 25 നു ഉച്ചയ്ക്ക് രണ്ടു മണിക്കകം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഇരിക്കൂർ, തളിപ്പറമ്പ് ആൻഡ് ഡിവിഷണൽ ഓഫീസർ തളിപ്പറമ്പിനു മുൻപാകെ സമർപ്പിക്കണം. സർക്കാരിന്റെ മറ്റ് ക്വട്ടേഷനുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. അംഗീകരിക്കപ്പെടുന്ന ക്വട്ടേഷൻ സമർപ്പിച്ച സ്ഥാപനം/വ്യക്തി 100 രൂപയുടെ മുദ്രപത്രത്തിൽ ബോണ്ട് സമർപ്പിക്കണം. വിശദ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്ന് ലഭിക്കും.

Post a Comment

0 Comments