പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുമണ്‍ എസ്എച്ച്ഒയെ ആക്രമിച്ച സംഭവത്തിലാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. നിര്‍ദേശങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ അസഭ്യം വിളിച്ചതായും പരാതിയിലുണ്ട്. ഡ്യൂട്ടി തടസ്സപ്പെടുത്തിക്കൊണ്ട് ഒന്നാംപ്രതി പിടിവലി നടത്തി, മറ്റ് രണ്ടുപേര്‍ സഹായികളായി എന്നാണ് എഫ്‌ഐആര്‍. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതാക്കിയതായി പത്തനംതിട്ട പൊലീസ് അറിയിച്ചു.

0 Comments