എറണാകുളം: വി ഡി സതീശനെ അനുകൂലിച്ച് ആലുവയിൽ വൻ ഹോർഡിങ് സ്ഥാപിച്ചു. തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളിൽ ഹോർഡിങ് സ്ഥാപിച്ചത്. ‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും‘ എന്നായിരുന്നു ഹോർഡിങ്ങിനിൽ എഴുതിയിരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എം എൽ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്.

0 Comments