മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും: സണ്ണി ജോസഫ്

 

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറ ഞ്ഞു.

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങൾക്ക് അനുഭവം ഉണ്ടെന്നും സർക്കാർ 2 ച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. അടിസ്ഥാന രഹിത അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നമെന്നും സണ്ണി ജോസഫ് ചോദിച്ചു.

മുഖ്യമന്ത്രി ചർച്ചയിൽ മുതിർന്ന നേതാവ് വി.എം.സുധീരനും പ്രതികരിച്ചു. ജനങ്ങൾ പൊതുവായ തീരുമാനത്തിൽ എ ത്തിയിട്ടുണ്ടെന്നും കോൺഗ്രസിന് എല്ലാവരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചകൾക്ക് പ്രസക്തി യില്ലെന്നും സുധീരൻ പറഞ്ഞു.

Post a Comment

0 Comments