വിജയ്‌യുടെ മാസ്റ്റർ പ്ലാൻ; തമിഴ് മണ്ണിൽ പുതിയ പോരാട്ട ചിത്രം, രാഷ്ട്രീയ വിസ്മയമാകുമോ ദളപതി?

 



ചെന്നൈ: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പടർന്ന് പിടിക്കാൻ വളക്കൂറുളള മണ്ണാണ് തമിഴ്നാടിന്റേത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ, വിജയ്കാന്ത്, കമൽ ഹാസൻ, ഖുശ്ബു തുടങ്ങി നീണ്ട് പോകുന്ന താരനിര രാഷ്ട്രീയത്തിലേക്കും ചുവടുമാറ്റിയവരാണ്. സിനിമയും തമിഴ്മണ്ണിലെ രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.

നടനായ എം.ജി രാമചന്ദ്രൻ എന്ന മലയാളിയായ എംജിആറിന്റെയും തിരക്കഥാകൃത്തും എഴുത്തുകാരനുകാരനുമായിരുന്ന കരുണാനിധിയുടെയും കാലം തൊട്ടാണ് ഈ ബന്ധം ഊട്ടിഉറപ്പിക്കപ്പെടുന്നത്. എന്നാൽ എല്ലാ സിനിമക്കാർക്കും തമിഴ്രാഷ്ട്രീയത്തിൽ വിജയം കൊയ്യാൻ സാധിച്ചിട്ടുമില്ല, എംജിആറിനും ജയലളിതയ്ക്കും ശേഷം അതിന് കുറച്ചെങ്കിലും സാധിച്ചത് വിജകാന്തിന് മാത്രമാണ്. ആ മണ്ണിലേക്കാണ് നടൻ വിജയ് തമിഴക വെട്രി കഴകവുമായി എത്തുന്നത്. അതും കരിയറിന്റെ സുവർണകാലമെന്ന് വിശേഷപ്പിക്കാവുന്ന സമയത്ത് തന്റെ വെറും 51-ാം വയസിൽ അഭിനയം ഉപേക്ഷിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. കമലഹാസൻ അടക്കമുളളവർ അഭിനയത്തിനൊപ്പം രാഷ്ട്രീയം കൊണ്ടുപോകുമ്പോൾ അതിന് മുതിരാതെ സിനിമ പൂർണമായും ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന വിജയ് യുടെ പ്രഖ്യാപനത്തിന് പിന്നിലെ ധെെര്യമെന്തായിരിക്കും? കമലഹാസൻ, ശിവാജി ഗണേശൻ തുടങ്ങിയ താരങ്ങൾ പരാജപ്പെട്ടിടത്ത് വിജയ്ക്ക് വിജയിക്കാൻ സാധിക്കുമോ? വിജയ്ക്ക് അത്രമാത്രം പ്രതീക്ഷ നൽകുന്ന ഘടകം എന്താണ്

അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ആളല്ല വിജയ്. നല്ല പ്ലാനിംഗ് നടത്തിയാണ് രാഷ്ട്രീയ പ്രവേശനം. ഉൾവലിഞ്ഞ സ്വഭാവ പ്രകൃതമുളള വിജയ് വേദികളിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്യാൻ നടത്തുന്ന പ്രസംഗങ്ങളിൽ വരുത്തിയ മാറ്റം തൊട്ട് അത് പ്രകടമാണ്. പോക്കിരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനീതിക്ക് എതിരെ പ്രതികരിക്കുന്ന ഒരു നായകന്റെ ഇമേജിലേക്ക് വിജയ് മാറി തുടങ്ങിയിരുന്നു. സിനിമയിലൂടെ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങളും പുറകെ ആരംഭിച്ചു. അവസാനം ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിൻെറയോ സമൂഹത്തിൻെറയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയാണുള്ളത്

Post a Comment

0 Comments