വയനാട് തുരങ്കപാത നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി

 



വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അനുമതി നല്‍കിയതില്‍ ചട്ടലംഘനമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും ചെയ്തു.

വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുരങ്ക പാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നും അടിയന്തരമായി നിര്‍മ്മാണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ എപ്പോഴെങ്കിലും പരിസ്ഥിതി നിബന്ധനകളോ ചട്ടങ്ങളോ ലംഘിക്കപ്പെടുന്നതായി തോന്നിയാല്‍ പരാതിക്കാര്‍ക്ക് ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments