തലശേരിയിൽ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: തലശേരി കൊളവല്ലൂർ മേപ്പാട് ബോംബ് ശേഖരം കണ്ടെത്തി. അഞ്ച് ഐസ്ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച നിലയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്.

രണ്ട് ദിവസം മുമ്പ് പാനൂരില്‍ സ്റ്റീല്‍ ബോംബ് ശേഖരം കണ്ടെത്തിയിരുന്നു. മേലെ പൂക്കോം പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. പൊലിസ് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ കെട്ട് ബോംബും കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്.

അതേസമയം, ‌വടകര ചാനിയം കടവിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയതിൽ പൊലീസ് വിശദികരമവുമായി രം​ഗത്തെത്തിയിരുന്നു. ഭീതി പരത്താനുള്ള ശ്രമമമാണ് നടന്നത്. കണ്ടത് വ്യാജ ബോംബാണെന്നും സ്റ്റീൽ പാത്രത്തിൽ നിറച്ചത് മണ്ണാണെന്നും പൊലീസ് പറഞ്ഞു. റോഡരികിൽ ബക്കറ്റിൽ മണൽ നിറച്ച് അതിൽ വെച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയിരുന്നത്.

Post a Comment

0 Comments