'ട്രംപും മെലാനിയയും സുരക്ഷിതരാണെന്നറിഞ്ഞതിൽ സന്തോഷം'; യുഎസ് വെടിവെപ്പിൽ പ്രതികരണവുമായി മോദി




 വാഷിങ്ടൺ: ഹിൽട്ടൺ വെടിവെയ്പ്പിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മെലാനിയയും സുരക്ഷിതരാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനെ അപലപിക്കണമെന്നും മോദി എക്സിൽ കുറിച്ചു. ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റ്സ് ഡിന്നറിനിടെയാണ് വെടിവെപ്പ് നടന്നത്. അക്രമിയെ കീഴ്പ്പെടുത്തിയിട്ടുണ്ട്.

'വാഷിംഗ്ടൺ ഡിസിയിലെ ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയിൽ നിന്നും പ്രസിഡൻ്റ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡൻ്റ് എന്നിവർ സുരക്ഷിതരാണെന്ന വാർത്ത ആശ്വാസകരമാണ്. അവരുടെ തുടർന്നുള്ള സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞാൻ ആശംസകൾ നേരുന്നു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല, അത് അസന്ദിഗ്ദ്ധമായി അപലപിക്കപ്പെടേണ്ടതുമാണ്.' നരേന്ദ്ര മോദി എക്സിൽ കുറിച്ചു

Post a Comment

0 Comments