തൃശൂർ: മാളയിൽ സുഹൃത്തുക്കളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി മഠത്തിൽ മാരാത്ത് വീട്ടിൽ ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി കുന്നത്ത്പറമ്പിൽ മിൽന (24) എന്നിവരാണ് മരിച്ചത്.
വലിയപറമ്പിലുള്ള ശ്രീജിത്തിന്റെ വാടകവീട്ടിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മിൽനയെ കാണാതായതായി കുടുംബാംഗങ്ങൾ മാള പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജിത്ത് രണ്ടുതവണ വിവാഹിതനായിരുന്നു. മിൽനയുമായി അടുത്ത സൗഹൃദത്തിലായതിനെ തുടർന്ന് രണ്ടാം ഭാര്യയുമായി കുടുംബ പ്രശ്നവും നിലനിന്നിരുന്നുവെന്നും ഇതിനിടെ ഭാര്യ വീടുവിട്ട് പോയതായും പൊലീസ് പറയുന്നു

0 Comments