ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ




 കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 91 സീറ്റുകളിലേക്കാണ് നാളെ പോളിങ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണ്ണായകമായ ഈ ഘട്ടം സംസ്ഥാന ഭരണത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വടക്കൻ 24 പർഗാനാസിലെ 33 സീറ്റുകൾ, തെക്കൻ 24 പർഗാനാസിലെ 31, ഹൗറയിലെ 16, കൊൽക്കത്തയിലെ 11 എന്നിങ്ങനെയാണ് സീറ്റ് നില. ഈ 91 സീറ്റുകളിൽ ഭൂരിഭാഗവും കഴിഞ്ഞ തവണ തൂത്തുവാരിയതാണ് ടിഎംസിക്ക് ഭരണത്തുടർച്ച നൽകിയത്. എന്നാൽ ഇത്തവണ ഈ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാനും ടിഎംസി കോട്ടകളിൽ വിള്ളലുണ്ടാക്കാനുമാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്.

Post a Comment

0 Comments