കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് വില 14,155 രൂപയായി. പവന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയുണ്ടായി. 1,13,240 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 4,707.75 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.8 ശതമാനം ഇടിവ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,720.50 ഡോളറായി.
അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്. 350 പോയിന്റ് നേട്ടത്തോടെ 77,021.49ലാണ് വ്യാപാരം. ദേശീയ സൂചിക നിഫ്റ്റി 24,000 പോയിന്റ് പിന്നിട്ടു. 114 പോയിന്റ് ഉയര്‍ന്ന് 24,012.45ലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യം അയയുമെന്ന പ്രതീക്ഷയാണ് ഇന്ന് വിപണികളില്‍ പ്രതിഫലിക്കുന്നത്. ഞായറാഴ്ച രണ്ടാംവട്ട ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി പാകിസ്താനിലെത്തിയിരുന്നു. തുടര്‍ന്ന് ഇറാന്റെ ചില നിര്‍ദേശങ്ങള്‍ പാകിസ്താന് കൈമാറുകയും ചെയ്തിരുന്നു. യുദ്ധം ഉടന്‍ തീരുമെന്ന പ്രതികരണം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു.
ആഗോളവിപണികളിലുണ്ടായ ഉണര്‍വും ഇന്ന് വിപണിക്ക് കരുത്തായി. ജപ്പാനിലെ നിക്കി 1.4 ശതമാനം നേട്ടം സ്വന്തമാക്കി. ദക്ഷിണകൊറിയയിലെ കൊസ്പി, ഷാങ്ഹായിയിലെ കോംപോസസൈറ്റ് ഇന്‍ഡ്ക്‌സ്, തായ്‌വാനിലെ തായിക്‌സ് എന്നിവയെല്ലാം നേട്ടത്തിലാണ്.

0 Comments